ആശ്വാസം, തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപാ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: നിപ രോഗബാധ സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മൊഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവായത്. അതേസമയം തിരുവനന്തപുരത്ത് നിപ സംശയങ്ങളോടെ ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയായ വീട്ടമ്മയാണ് നിരീക്ഷണത്തിലുള്ളത്.

also read: പത്തനംതിട്ടയില്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. 72 കാരിയുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്ക് പനിയും ശ്വാസംമുട്ടലുണ്ടായി.

തുടര്‍ന്നാണ് വയോധികയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. നാല് ആക്ടിവ് കേസുകളാണുള്ളത്.

Exit mobile version