നിപ വൈറസ് വൻകിട ഫാർമസി കമ്പനിയുടെ വ്യാജ സൃഷ്ടിയെന്ന് സോഷ്യൽമീഡിയയിലൂടെ പ്രചാരണം; യുവാവിന് എതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

കോഴിക്കോട്: ജില്ലയിൽ നാല് പേർക്ക് സജീവ കോവിഡ് സ്ഥിരീകരിച്ചതിനിടെ കടുത്ത ജാഗ്രതയാണ് അയൽ ജില്ലകൾക്കും നൽകിയിരിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ്.

ഇതിനിടെ നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രചരിപ്പിച്ച യുവാവ്. ഒടുവിൽ പരാതിയെ തുടർന്ന് യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്.

ALSO READ- ചലിക്കാത്ത പ്രതിമ പോലും പ്രലോഭിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

ഇയാൾ നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവം വലിയ വിവാദമായതോടെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു.

Exit mobile version