നിപ രോഗ ലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍, കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പര്‍ക്കമില്ല

മലപ്പുറം: മഞ്ചേരിയില്‍ നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. എന്നാല്‍ മഞ്ചേരിയില്‍ നിരീക്ഷണത്തിലുള്ള ആള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പര്‍ക്കമില്ലെന്നാണ് വിവരം.

മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പനിയും അപസ്മാര ലക്ഷണങ്ങളോടെ ഇയാള്‍ ചികിത്സയ്ക്കെത്തിയത്. രോഗിയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

also read: ദളിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം കഴിയ്ക്കാതെ വിദ്യാര്‍ഥികള്‍; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എംപിയും കലക്ടറും

ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version