ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

കോഴിക്കോട് : ദേശീയ പാതയിൽ വീണ്ടും വിള്ളൽ. കോഴിക്കോട് തിരുവങ്ങൂർ മേൽ പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിലാണ്.

പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് വിവരം. വിണ്ടുകീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ചു.

മഴ പെയ്ത സമയത്താണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാർ അറിയിച്ചതോടെ, റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ, വിണ്ടുകീറിയ ഭാഗത്ത് ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു.

Exit mobile version