വെട്ടുകത്തികൊണ്ട് വീട്ടില്‍ക്കയറി വെട്ടി, യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ 19കാരി മരിച്ചു

കൊച്ചി: എറണാകുളത്ത് യുവാവിന്റെ വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശിനിയായ അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരിച്ചത്. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അല്‍ക്ക രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെയാണ് മരണം സംഭവിച്ചത്.

also read: പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ പെൺകുട്ടി മരിച്ചു; ദൃശ്യങ്ങൾ കണ്ട് പരിഹസിച്ച് പൊട്ടിച്ചിരിച്ച് യുഎസ് പോലീസ്; അന്വേഷണം

നഴ്‌സിങ് വിദ്യാര്‍ത്ഥിയായ അല്‍ക്കയെ ഇരിങ്ങോല്‍ സ്വദേശി ബേസിലാണ് വീട്ടില്‍ കയറിവെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുവരും തമ്മില്‍ പരിചയക്കാരായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തലച്ചോറിന് ഉണ്ടായ മാരകമായ മുറിവും അമിതമായ രക്തസ്രാവവും ന്യൂമോണിയയുമാണ് അല്‍ക്കയുടെ മരണ കാരണം.

Exit mobile version