പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ പെൺകുട്ടി മരിച്ചു; ദൃശ്യങ്ങൾ കണ്ട് പരിഹസിച്ച് പൊട്ടിച്ചിരിച്ച് യുഎസ് പോലീസ്; അന്വേഷണം

വാഷിങ്ടൺ: പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ പെൺകുട്ടി മരിച്ച സംഭവത്തിൽ പരിഹസിച്ച് ചിരിക്കുന്ന യുഎസ് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയിൽ ഞെട്ടൽ. ഡാനിയൽ ഓഡറർ എന്ന ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2023 ജനുവരിയിലായിരുന്നു ഇന്ത്യൻ വംശജയായ ജാഹ്നവി കണ്ടുല എന്ന 23കാരി പോലീസ് പട്രോളിങ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ വിദ്യാർഥിയായിരുന്നു.

Everyone needs to watch this.

A Seattle cop mocks the death of a woman killed by a speeding patrol car and says she "had limited value."

Her name was Jaahnavi Kandula. She was a 23-year-old grad student raised by a single mother.

Absolutely disgusting. pic.twitter.com/9q5orIopTY

— Robert Greenwald (@robertgreenwald) September 12, 2023

വീഡിയോ പുറത്തുവന്നതോടെ സംഭാഷണം ഞെട്ടിപ്പിക്കുന്നതാണെന്ന പ്രസ്താവനയുമായി സിയാറ്റിൽ കമ്മ്യൂണിറ്റി പോലീസ് കമ്മീഷൻ രംഗത്തെത്തി. സിയാറ്റിലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ ഒരു പോലീസ് വകുപ്പിൽ നിന്നും ഇതല്ല അവർ അർഹിക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞു.

Exit mobile version