ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍, ജയിലില്‍ നിന്നിറങ്ങിയത് ആഗസ്റ്റില്‍

കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ഒരു ബാര്‍ ഹോട്ടലില്‍ വെച്ചാണ് പ്രതി പിടിയിലായതെന്നാണ് പ്രാഥമിക വിവരം.

ബാര്‍ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2022ല്‍ പെരുമ്പാവൂരില്‍ ലാപ്ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സതീഷ് എന്ന പേരാണ് ഇയാള്‍ ഈ കേസില്‍ പിടിയിലാകുമ്പോള്‍ പോലീസിനോട് പറഞ്ഞിരുന്നത്. ആഗസ്റ്റ് പത്തിനാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

പ്രതിയെ പിടികൂടിയെന്ന വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പെരിയാര്‍ ഹോട്ടലിന് ചേര്‍ന്നുള്ള മാര്‍ത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോലീസെത്തിയപ്പോള്‍ പ്രതി ആലുവ പുഴയിലേക്ക് ചാടുകയായിരുന്നു. പിന്നീട് പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയ തട്ടികൊണ്ടുപോവുകയായിരുന്നു. പ്രതി പ്രദേശത്ത് തന്നെയുള്ളയാളാണെന്ന് ദൃക്സാക്ഷി സംശയം പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരും പ്രദേശവാസികളും പോലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി ഉപേക്ഷിച്ചുപോവുകയായിരുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാള്‍ കുട്ടിയുമായി പോകുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോള്‍ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

Exit mobile version