വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം, ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്ന് ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്, നടപടിക്കൊരുങ്ങി എല്‍ഡിഎഫ്

കോട്ടയം: പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം. സംഭവത്തില്‍ എല്‍ഡിഎഫ് നിയമനടപടിക്കൊരുങ്ങുകയാണ്.

ഉപതെരഞ്ഞടുപ്പില്‍ ജയ്ക് സി തോമസിനുവേണ്ടി ഗര്‍ഭിണിയായ ഗീതു വോട്ടുതേടാനിറങ്ങിയ ദൃശ്യങ്ങള്‍ വച്ചായിരുന്നു സൈബര്‍ ആക്രമണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നിറവയറുള്ള ഭാര്യയെഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്ഷേപപ്രചാരണം.

also read: സഹോദരൻ രക്ഷകനായി; മാവേലിക്കരയിൽ നാലര വയസുകാരിയെ വീട്ടുമുറ്റത്ത് വെച്ച് കടത്തി കൊണ്ടുപോകാൻ ശ്രമം; യുപി സ്വദേശി പിടിയിൽ

ഫാന്റം പൈലി എന്ന അക്കൗണ്ടില്‍നിന്നാണ് ഗീതു വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം ഉണ്ടായത്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ജെയ്കിന്റെ ഭാര്യ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്ഫോമില്‍ നിന്നാണെന്നും വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ലെന്നും ഗീതു പറഞ്ഞു.

also read: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ബ്ഹറൈനില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

‘ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടുവോട്ട് പിടിക്കുന്നുവെന്നരീതിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല’- ഗീതു പറഞ്ഞു.

Exit mobile version