കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഇന്നെത്തും, ഏറ്റുവാങ്ങി പാലക്കാട് ഡിവിഷനിലെ എന്‍ജിനിയര്‍മാര്‍

പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട് ഡിവിഷനില്‍ നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്ക് കൈമാറി. ചെന്നൈയില്‍ നിന്നും ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടു.

ട്രെയിന്‍ ഇന്ന് മംഗളൂരുവിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട് ഡിവിഷനില്‍ നിന്നുള്ള എന്‍ജിനിയര്‍മാര്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ എത്തിയാണ് ട്രെയിന്‍ ഏറ്റുവാങ്ങിയത്.

Also Read: അതിശക്തമായ മഴ, ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി, മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു, ജാഗ്രത

പഴയതില്‍ നിന്നും ഡിസൈനില്‍ മാറ്റം വരുത്തിയ പുതിയ ട്രെയിനാണ് മംഗളൂരുവില്‍ എത്തിക്കുന്നത്. ഈ മാസം ആദ്യ വാരത്തില്‍ റൂട്ട് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു – കോയമ്പത്തൂര്‍, ഗോവ (മഡ്ഗാവ്)- എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനില്‍ തിരുനെല്‍വേലി – ചെന്നൈ എഗ്മൂര്‍ റൂട്ടും പരിഗണനയിലുണ്ട്. നേരത്തേ അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തെ മറ്റു റൂട്ടുകളേക്കാള്‍ മുന്നിലാണ്.

Exit mobile version