ഗുരുവായൂരില്‍ മഹാ ഗോപൂജ, ഉദ്ഘാടനം ഇളയരാജ , ചടങ്ങില്‍ പൂജിക്കുക 108 പശുക്കളെ

ഗുരുവായൂര്‍: ഗുരുവായൂരില്‍ മഹാ ഗോപൂജ. സംഗീത സംവിധായകന്‍ ഇളയരാജ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ പൂജയില്‍ മുഖ്യാതിഥിയാകും.

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ അഷ്ടമി രോഹിണിയുടെ വിളംബരമായി ക്ഷേത്രം തീര്‍ഥക്കുളത്തിന്റെ വടക്കുഭാഗത്തായാണ് ഗോപൂജ നടക്കുക. 108 പശുക്കളെയാണ് ചടങ്ങില്‍ പൂജിക്കുക.

also read: 250 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന റോള്‍സ് റോയ്‌സ് ടാങ്കറില്‍ ഇടിച്ചു; ഡ്രൈവറും സഹായിയും മരിച്ചു, കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു

ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍.

108 പൂജാരിമാര്‍ പങ്കെടുക്കും. രാവിലെ 9.30ന് കിഴക്കേനടയില്‍ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങള്‍, താലപ്പൊലി, കൃഷ്ണ വേഷങ്ങള്‍, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടര്‍ന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളില്‍ ഗോപൂജകള്‍ നടക്കും.

Exit mobile version