വിവാഹത്തിന് സൈക്കിളില്‍ പോകാമെന്ന് വരന്‍, കട്ടയ്ക്ക് കൂടെ നിന്ന് ചങ്ങായിമാര്‍, കോയമ്പത്തൂരില്‍ നിന്ന് സൈക്കിള്‍ ചവിട്ടി ഗുരുവായൂരിലെത്തി ശിവസൂര്യയും കൂട്ടുകാരും

തൃശ്ശൂര്‍: വിവാഹത്തിന് ഗുരുവായൂരിലേക്ക് സൈക്കിളില്‍ യാത്ര ചെയ്ത് എത്തി വരനും കൂട്ടുകാരും. കോയമ്പത്തൂര്‍ സ്വദേശി ശിവസൂര്യയും കൂട്ടുകാരുമാണ് സൈക്കിള്‍ ചവിട്ടി ഗുരുവായൂരില്‍ കല്ല്യാണത്തിനെത്തിയത്. കണ്ണൂര്‍ സ്വദേശിനി അഞ്ജനയാണ് ശിവസൂര്യയുടെ വധു.

പരിസ്ഥിതി സൗഹൃദ സന്ദേശവുമായാണ് വരന്റെ സൈക്കിള്‍ യാത്ര. ഇന്നു രാവിലെ ഒമ്പത് മണിക്കായിരുന്നു ഗുരുവായൂരിലെ വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന് സൈക്കിളില്‍ യാത്ര ചെയ്ത് പോകാമെന്ന് വരന്‍ തീരുമാനിച്ചപ്പോള്‍ കൂട്ടുകാരും ഒപ്പം നിന്നു.

also read; അമ്മയില്‍ നിന്നും അകറ്റപ്പെട്ട പിഞ്ചോമനയ്ക്ക് മുലപ്പാല്‍ നല്കി രക്ഷകയായി പോലീസുദ്യോഗസ്ഥ, മാതൃകാപരമായ പ്രവര്‍ത്തനത്തിന് ആദരം

അങ്ങനെ ‘റൈഡ് ടു മാര്യേജ്’- കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍’ എന്നെഴുതിയ ബോര്‍ഡും വച്ച് സംഘം യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ശിവസൂര്യയും കൂട്ടുകാരും കോയമ്പത്തൂരില്‍ നിന്നും യാത്ര തിരിച്ചത്. 140 കിലോമീറ്റര്‍ താണ്ടി വൈകിട്ട് അഞ്ചുമണിയോടെ ഗുരുവായൂരിലെത്തി.

also read: തോട്ടില്‍ അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍, സമീപത്തായി കത്തിച്ച നിലയിലും, അരിച്ചുപെറുക്കി കസ്റ്റഡിയിലെടുത്തു, പിന്നീട് സംഭവിച്ചത്!

ഇന്നലെ അവിടെ താമസിച്ച് ഇന്ന് രാവിലെ അഞ്ജനയുടെ കഴുത്തില്‍ താലി ചാര്‍ത്തി. കോയമ്പത്തൂരിലേക്കുള്ള മടക്കയാത്രയും സൈക്കിളില്‍ വേണമെന്നായിരുന്നു ശിവസൂര്യയുടെ ആഗ്രഹം. എന്നാല്‍ ബന്ധുക്കള്‍ ഇതിന് സമ്മതിച്ചില്ല. ഒടുവില്‍ വധുവിനെയും കൂട്ടി കാറിലാണ് നാട്ടിലേക്ക് മടങ്ങിയത്.

ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറാണ് ശിവസൂര്യ. അഹമ്മദാബാദില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ് വധു. രണ്ടു വര്ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹശേഷം കൂട്ടുകാര്‍ സൈക്കിളിലാണ് നാട്ടിലേക്ക് തിരിച്ചത്.

Exit mobile version