സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ ആക്രമണം നടത്താന്‍ നേതൃത്വം നല്‍കിയത് ടിപി സെന്‍കുമാര്‍, കര്‍മ്മസമിതി ഭാരവാഹികളായ അമൃതാനന്ദമയി ഉള്‍പ്പടെ ഉള്ളവര്‍ നിലപാട് വ്യക്തമാക്കണം; ഡിവൈഎഫ്ഐ

കോട്ടയം: 4 ദിവസമായി സംസ്ഥാനത്തുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മസമിതി രക്ഷാധികളെ കുറ്റപ്പെടുത്തി ഡിവൈഎഫ്ഐ. കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ക്കെതിരെ ആക്രമണം നടത്താന്‍ നേതൃത്വം നല്‍കുന്നത് മുന്‍ ഡിജിപി ടിപി സെന്‍കുമാറാണ് എന്നാണ് പ്രധാന ആരോപണം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത.്

അക്രമസംഭവങ്ങളില്‍ കര്‍മ്മസമിതി ഭാരവാഹികള്‍ കൂടിയായ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍, അമൃതാനന്ദമയി എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്നും മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളാണെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ സംഘര്‍ഷത്തിന് ആര്‍എസ്എസ് പദ്ധതി ഇട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത് സമാനമായ സാഹചര്യമായിരുന്നു അടൂരും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്ന എന്‍എസ്എസിനെതിരെയും ഡിവൈഎഫ്ഐ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് എതിരെ ആക്രമo നടത്തിയ സംഘടനയാണ് ആര്‍എസ്എസ് എന്ന് മറക്കരുത്. നാട്ടില്‍ നടക്കുന്ന സായുധ കലാപത്തിന് എന്‍എസ്എസ് പിന്തുണ നല്‍കുകയാണെന്നും എന്‍എസ്എസിന്റെ പ്രസ്താവന സുപ്രീം കോടതി വിധിക്കെതിരാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ കുറ്റപ്പെടുത്തി.

Exit mobile version