സ്ഥിരനിയമനം വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങി; പ്രധാനധ്യാപകൻ കോട്ടയത്ത് പിടിയിൽ

കോട്ടയം: ജോലിയിൽ സ്ഥിരനിയമനം വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കോട്ടയം സിഎൻഐ എൽപി സ്‌കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കോട്ടയം വിജിലൻസ് സാം ടി ജോണിനെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനംചെയ്ത് പണം വാങ്ങുകയായിരുന്നു. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് എത്തി പിടികൂടുകയായിരുന്നു.

ALSO READ- വഴിയിൽ കളഞ്ഞുകിട്ടിയ പൊന്നിൽ മയങ്ങിയില്ല; പോലീസ് സ്‌റ്റേഷനിലെത്തി കൈമാറി ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ; അഭിനന്ദനം

സാം ടി ജോൺ ഈ പണം എഇഒയ്ക്ക് നൽകാനാണ് എന്നാണ് അധ്യാപികയെ ധരിപ്പിച്ചിരുന്നത്. തുടർന്ന് ജോലി സ്ഥിരപ്പെടുത്താനാകുമെന്നും വാക്കു നൽകിയിരുന്നു. പണം ആവശ്യപ്പെട്ടതോടെ അധ്യാപിക സാം ടി ജോണിനെതിരെ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് കൈയ്യോടെ പിടിയിലായത്.

Exit mobile version