ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് അധ്യാപകന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, പരാതി

കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പേരാമ്പ്ര വടക്കുമ്പാട് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രണവ് എന്ന അദ്ധ്യാപകനാണ് മകനെ മര്‍ദ്ദിച്ചതെന്നാണ് കുട്ടിയുടെ അച്ഛന്റെ ആരോപണം. ഓഗസ്റ്റ് 14നാണ് സംഭവം.

also read: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം; അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും കിറ്റ്

ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അദ്ധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വടികൊണ്ട് കുട്ടിയുടെ ശരീരമാകെ അധ്യാപകന്‍ മര്‍ദിച്ചതായി പിതാവ് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെയോ അദ്ധ്യാപകരുടെയോ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.

Exit mobile version