കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പോലീസുദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം

ഇടുക്കി : നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്താണ് ദാരുണ സംഭവം. പോലീസുദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് പാറയിടിഞ്ഞ് വീണത്.

കമ്പംമേട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിബിന്‍ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറയും മണ്ണും വീണത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനിയെന്ന് വിളിക്കുന്ന സൗദാമിനിയാണ് (67) മരിച്ചത്.

Also Read: മദ്യപിക്കുന്നതിനിടെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണു, യുവാവിനെ കുളത്തില്‍ മുക്കിക്കൊന്ന് സുഹൃത്ത്, നടുക്കുന്ന സംഭവം

അഞ്ച് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്കും പരിക്കേറ്റു.ബിബിന്റെ ഭാര്യയും കട്ടപ്പന വനിത പൊലീസ് സ്റ്റേഷന്‍ സി.പി.ഒയുമായ അനുഷ്‌കയെ കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ ബിബിന്‍, മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്‌കയുടെ അമ്മ ഷീല എന്നിവരെ നിസാര പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം രാത്രി എഴുമണിയോടെയായിരുന്നു അപകടം. പാഞ്ചാലിമേട് സന്ദര്‍ശിച്ച ശേഷം തിരികെ വരുംവഴിയാണ് അപകടം ഉണ്ടായത്.

Also Read: പനി ബാധിച്ച് എത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള മരുന്ന് മാറി കുത്തിവെച്ചു; നഴ്‌സിന് എതിരെ നടപടി; പരാതിയില്ലെന്ന് കുടുംബം

പ്രദേശത്ത് അതിശക്തമായ മഴയായിരുന്നു. വാഹനം നിറുത്തി വിശ്രമിക്കുന്നതിനിടെ പാറയും മണ്ണും ഇടിഞ്ഞ് കാറിന് മുകളില്‍ വീഴുകയായിരുന്നു.

Exit mobile version