നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു, 19കാരന് ദാരുണാന്ത്യം

തൃശൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് അപകടം. നായരങ്ങാടി സ്വദേശി ശ്രീഹരി ആണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം സംഭവിച്ചത്.

പത്തൊമ്പത് വയസ്സായിരുന്നു. മുരിങ്ങൂര്‍ ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീഴുകയായിരുന്നു.

also read: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആറുവയസ്സുകാരിയെ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി പുലി, ആക്രമണം മാതാപിതാക്കളുടെ മുന്നില്‍വെച്ച്, ദാരുണമരണം

ബൈക്കില്‍നിന്ന് ശ്രീഹരി 50 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കും ഹെല്‍മറ്റും തകര്‍ന്നു.

സംഭവത്തില്‍ കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചാലക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ശ്രീഹരി.

Exit mobile version