3200 രൂപ വീതം 57 ലക്ഷം പേരുടെ കൈകളിലേക്ക്, ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. മേയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും 14 മുതല്‍ വിതരണം ചെയ്യാന്‍ ഉത്തരവായി.

പെന്‍ഷന്‍ വിതരണം 23നു മുന്‍പ് പൂര്‍ത്തിയാക്കും. ഇത്തവണ രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ചാണ് നല്‍കുക. അതിനാല്‍ 3200 രൂപ ഓണത്തിന് മുന്‍പ് 57 ലക്ഷം പേരുടെ കൈകളിലെത്തും.

also read: ‘ ഞാനും നിങ്ങളില്‍ ഒരാള്‍’ ; സ്‌കൂള്‍ യൂണിഫോമിലെത്തി കുട്ടികളെ ഞെട്ടിച്ച് അധ്യാപിക! അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെന്‍ഷനില്‍ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നല്‍കുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്.

Exit mobile version