എറണാകുളത്ത് ഗൃഹനാഥന് നേരെ അതിഥി തൊഴിലാളിയുടെ ആക്രമണം; പ്രതി പോലീസ് കസ്റ്റഡിയിൽ; ലഹരിക്കടിമയെന്ന് നാട്ടുകാർ

കൊച്ചി: എറണാകുളം ചൊവ്വരയിൽ ഗൃഹനാഥനെ ആക്രമിച്ച് അതിഥി തൊഴിലാളി.യ ചൊവ്വര സ്വദേശി ബദറുദ്ധീന് നേരെയാണ് അതിഥി തൊഴിലാളിയുടെ ആക്രമണമുണ്ടായത്. ബിഹാർ സ്വദേശി മനോജ് എന്നയാളാണ് അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മനോജിന്റെ ആക്രമണത്തിൽ പരിക്കേറ്റ ബദറുദ്ധീനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അതേസമയം, പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

ALSO READ- താങ്കളുടെ മിത്ത് എന്റെ സത്യം; കളങ്കമില്ലാത്ത സർവ്വസത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; വീട്ടിലെ ഗണേശ വിഗ്രഹങ്ങളുടെ ചിത്രവുമായി സുരേഷ് ഗോപി

ആക്രമണത്തിനിടെ ബദറുദ്ധീൻ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ സ്ത്രീകളെയും പ്രതി അക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണമുണ്ട്. മഹേഷ് ലഹരിക്കടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.

Exit mobile version