ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ജനങ്ങളുടെ ഒഴുക്ക്, വിശുദ്ധപദവി നല്‍കണമെന്ന് അഭിപ്രായങ്ങള്‍, എല്ലാം ദൈവം തീരുമാനിക്കട്ടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ

oommenchandy | bignewslive

കൊച്ചി: പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വിശുദ്ധപദവി നല്‍കണമെന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഡിസിസി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങിലാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുണ്ടായത്. പ്രതിപക്ഷ നേതാവും വിവിധ സഭാ നേതൃത്വങ്ങളും വിശുദ്ധപദവി സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി.

also read: കര്‍ഷകനോട് കെഎസ്ഇബിയുടെ ക്രൂരത; ലൈനില്‍ മുട്ടിയെന്ന പേരില്‍ 406 വാഴകള്‍ വെട്ടിനശിപ്പിച്ചു, ലക്ഷങ്ങളുടെ നഷ്ടം

അചഞ്ചലമായ ദൈവവിശ്വാസത്തില്‍ അടിയുറച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ജനമനസ്സില്‍ വിശുദ്ധനാക്കപ്പെട്ടു. അദ്ദേഹത്തെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നുവെന്നും എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ തനിക്കറിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തില്‍ നിന്നാണെന്ന് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

also read: വസുദേവരായി നിറഞ്ഞാടി; ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ കഥകളിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

എന്നാല്‍, ഓര്‍ത്തഡോക്സ് സഭ അല്‍മായരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ സംഭവങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തില്‍ അല്‍മായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പരാമര്‍ശത്തിനു മറുപടിയായി ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസി പറഞ്ഞു.

Exit mobile version