പ്ലസ്ടു പരീക്ഷ പാസായവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് പദ്ധതി; കൂടുതല്‍ വിവരങ്ങളുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്‍കുന്ന പദ്ധതിയില്‍ വ്യക്തത വരുത്തി ഗതാഗതമന്ത്രി ആന്റണി രാജു. പ്ലസ്ടു പരീക്ഷ പാസായവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു.

minister antony raju| bignewslive

പ്ലസ്ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

also read: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, മലയാളി യുവാവിന് സൗദിയില്‍ ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും കൂടാതെ ലേണിങ് ടെസ്റ്റിനായി സര്‍ക്കാരിന് വരുന്ന ചെലവുകള്‍ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

minister antony raju| bignewslive

സ്‌കൂള്‍ തലത്തില്‍ തന്നെ റോഡ് സുരക്ഷാ അവബോധം ആരംഭിക്കുന്നതിന് മുന്നോടിയായി ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിഗണിക്കുന്നതായും ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പുസ്തകങ്ങള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

Exit mobile version