ശബരിമലയിൽ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല; സമാനമായ സാഹചര്യമാണിത്; മുതലെടുക്കണം; ആഹ്വാനം ചെയ്ത് കെ സുരേന്ദ്രൻ

കോഴിക്കോട്:കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശം വലിയ ചർച്ചയായിരിക്കെ വിശ്വാസികൾക്കിടയിൽ മുതലെടുപ്പ് നടത്താനുള്ള അവസരമാണിതെന്ന് ചൂണ്ടിക്കാണിച്ച് കെ സുരേന്ദ്രൻ. മിത്ത് വിവാദം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ബിജെപി സംസ്ഥാനധ്യക്ഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്പീക്കർ ഗണപതിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് നടക്കുന്ന പ്രതിഷേധങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി തെരഞ്ഞെടുപ്പിൽ വോട്ടാക്കാനാണ് കെ സുരേന്ദ്രൻ പ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്ത് മുൻപ് വലിയ കോളിളക്കമുണ്ടാക്കിയ ശബരിമല പ്രക്ഷോഭത്തിന് സമാന അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. മഹിളാ മോർച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആഹ്വാനം. ഈ പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വലിയ ചർച്ചയാകുന്നത്.

അന്ന് ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് ലഭിച്ചില്ല. എന്നാൽ ഇത്തവണ അതുണ്ടാകരുതെന്നും സാഹചര്യം ബിജെപിക്ക് അനുകൂലമാക്കി മാറ്റണമെന്നും സുരേന്ദ്രൻ പറയുന്നുണ്ട്.

ശബരിമല പ്രക്ഷോഭത്തിന് സമാന അവസരം വന്നിരിക്കുന്നു. ശബരിമലയിൽ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല. ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് കിട്ടിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ALSO READ- സ്‌കൂള്‍ മൈതാനത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റി, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, അനധികൃതമായി വെട്ടിമാറ്റിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി

തല്ലുകൊണ്ടതും ജയിലിൽ പോയതും ബിജെപി പ്രവർത്തകർ. പക്ഷെ തിരഞ്ഞെടുപ്പിൽ നേട്ടം വേറെ ചിലർ കൊണ്ടുപോയി. ഇത്തവണ അതുണ്ടാകരുത്. ശബരിമല പ്രക്ഷോഭത്തിന് സമാന അവസരം വന്നിരിക്കുകയാണ്. അമ്മർമാർ ഉൾപ്പടെ രംഗത്തിറങ്ങണം. എട്ട് മാസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പാണ്. ഇത്തവണ ബിജെപിക്ക് അനുകൂലമാക്കി മാറ്റണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മഹിളാമോർച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

Exit mobile version