പറമ്പ് കിളയ്ക്കുന്നതിടെ സ്വര്‍ണ്ണ മോതിരം: ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍

ചവറ: തൊഴിലുറപ്പ് ജോലിയ്ക്കിടെ കിട്ടിയ സ്വര്‍ണ മോതിരം ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍. ചവറ ഗ്രാമപ്പഞ്ചായത്ത് കുളങ്ങരഭാഗം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സത്യസന്ധതയോടെ മോതിരം ഉടമയ്ക്കു നല്‍കിയത്.

ഒരുവര്‍ഷം മുന്‍പ് പറമ്പില്‍ നഷ്ടപ്പെട്ട സ്വര്‍ണ മോതിരമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിയ്ക്കിടെ കിട്ടിയത്. കുളങ്ങരഭാഗം ബീന മന്‍സിലില്‍ സല്‍മിയയുടെ മോതിരമാണ് നഷ്ടമായത്.

ഒരുവര്‍ഷം മുമ്പാണ് ബീനയുടെ മോതിരം വീടിനടുത്തുള്ള പറമ്പില്‍ നഷ്ടപ്പെട്ടിരുന്നു. പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് മോതിരം കിട്ടിയത്.
കിട്ടുമെന്ന് വലിയ പ്രതീക്ഷയില്ലായിരുന്നെങ്കിലും ജോലിക്കെത്തിയവരോട് മോതിരം നഷ്ടപ്പെട്ട കാര്യം സല്‍മിയ പറഞ്ഞിരുന്നു.

തുടര്‍ന്ന് അപ്രതീക്ഷിതമായാണ് തൊഴിലാളികള്‍ക്ക് ജോലിയ്ക്കിടെ മോതിരം കിട്ടിയത്. ഉടനെ തന്നെ സന്തോഷവാര്‍ത്ത സല്‍മിയയോട് പറയുകയും എല്ലാവരും ചേര്‍ന്ന് മോതിരം തിരികെ നല്‍കുകയും ചെയ്തു.

Exit mobile version