വിലപ്പെട്ട എന്‍ഗേജ്‌മെന്റ് മോതിരം അബദ്ധത്തില്‍ ഫ്‌ലഷ് ചെയ്ത് പോയി; 21 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ മോതിരം കണ്ട് അമ്പരന്ന് വീട്ടുകാര്‍

പിന്നീട്, ഇരുവരും സെപ്റ്റിക് ടാങ്കില്‍ പോയി അത് ക്ലീന്‍ ചെയ്ത് പരതിയെങ്കിലും അന്ന് മോതിരം കിട്ടിയില്ല.

ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബദ്ധത്തില്‍ ഫ്‌ലഷ് ചെയ്ത് പോയ വിലപ്പെട്ട എന്‍ഗേജ്‌മെന്റ് മോതിരം തിരിച്ചുകിട്ടിയത് കണ്ട് അമ്പരന്ന് വീട്ടുകാര്‍. അന്ന് സെപ്റ്റിക് ടാങ്ക് വരെ ക്ലീന്‍ ചെയ്തു നോക്കിയിട്ടും കിട്ടാതിരുന്ന മോതിരം ഇപ്പോള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉടമ.

ഷൈന- നിക്കി എന്ന ദമ്പതികളില്‍ ഷൈനയുടെ എന്‍ഗേജ്‌മെന്റ് മോതിരമാണ് അബദ്ധത്തില്‍ ഫ്‌ലഷ് ചെയ്ത് പോയത്. പിന്നീട്, ഇരുവരും സെപ്റ്റിക് ടാങ്കില്‍ പോയി അത് ക്ലീന്‍ ചെയ്ത് പരതിയെങ്കിലും അന്ന് മോതിരം കിട്ടിയില്ല.

എന്നാല്‍, ഇപ്പോള്‍ നിക്കിന്റെ അമ്മ റെനി ഒരു പ്ലംബറിനെ വീട്ടിലേക്ക് ജോലിക്ക് വിളിച്ചു. അയാളുടെ കയ്യിലാണ് അപ്രതീക്ഷിതമായി മോതിരം എത്തിയത്. അയാളത് റെനിയെ ഏല്‍പ്പിച്ചു. അപ്പോള്‍ തന്നെ അവര്‍ക്ക് അത് ഷൈനയുടേതാണ് എന്ന് മനസിലായി. അങ്ങനെ ക്രിസ്മസിന് സര്‍പ്രൈസ് സമ്മാനമായി അത് ഷൈനക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

മോതിരം തിരികെ കിട്ടിയ ദമ്പതികള്‍ക്ക് അത് വിശ്വസിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. സന്തോഷം കൊണ്ട് ഇരുവരുടേയും കണ്ണ് നിറഞ്ഞ് പോയി. ഏതായാലും നഷ്ടപ്പെട്ട് 21 വര്‍ഷത്തിന് ശേഷം തിരികെ എത്തിയ ആ മോതിരം തങ്ങളുടെ വരും തലമുറകള്‍ക്കും കൈമാറണം എന്നാണ് ദമ്പതികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

Exit mobile version