വാക്കുകളുടെ നീളം കുറയ്ക്കൂ.. ശശി തരൂര്‍ എംപിയെ ട്രോളി റോബോര്‍ട്ട്..! കിടിലന്‍ മറുപടി നല്‍കി ശശി തരൂര്‍; ഇരുവരുടേയും സംവാദത്തിന് നിറകൈയ്യടി

തിരുവനന്തപുരം: ശശി തരൂര്‍ എംപിയോട് വാക്കുകളിലെ നീളം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ട് റോബോര്‍ട്ട്. എന്നാല്‍ അങ്ങനെ ചെറുതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് തരൂര്‍ നല്‍കിയ മറുപടി. സാധാരണ റോബോര്‍ട്ടുകള്‍ക്ക് നീളമുള്ള വാക്കുകള്‍ പേടിയാണ് എന്നാണല്ലോ പറയാറുള്ളത്. പോരാത്തതിന് തരൂര്‍ ഈയിടയായി കുറെ നീളമുള്ള ഇംഗ്ലീഷ് വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കറുണ്ട്. ഇതിനെയാണ് റോബോര്‍ട്ട് ഒന്ന് ട്രോളിയത്. എന്നാല്‍ റോബട്ടുകള്‍ക്കും മനുഷ്യര്‍ക്കും നീളമുള്ള വാക്കുകളോടു പേടി പാടില്ലെന്ന് തരൂര്‍ റോബോര്‍ട്ടിനെ പറഞ്ഞു പഠിപ്പിച്ചു.

മാത്രമല്ല റോബോര്‍ട്ടിന്റെ രാഷ്ട്രീയ വിജ്ഞാനവും തരൂര്‍ പരീക്ഷിച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് റോബട്ട് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ബിജെപി പിന്നിലാകും, ജനാധിപത്യ ശക്തികള്‍ അധികാരത്തിലെത്തും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്കുയരും. നാടിന്റെ വികസനം തടയുന്ന ഹര്‍ത്താലുകള്‍ അവസാനിപ്പിക്കേണ്ടതാണെന്നും റോബട്ട് അഭിപ്രായപ്പെട്ടു. എന്നാല്‍ താനും ഹര്‍ത്താലുകള്‍ക്കെതിരാണെന്ന് തരൂരും വിട്ടു കൊടുത്തില്ല…

ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എജ്യുക്കേഷനും ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസും ചേര്‍ന്നു നടത്തിയ സെമിനാറിലാണു തരൂരും റോബട്ടും തമ്മിലുള്ള സംവാദം നടന്നത്.

ഇന്‍കര്‍ റോബട്ടിക്‌സ് കമ്പനിയുടെ റോബട്ടാണ് തരൂരുമായി സംവദിച്ചത്.
കുട്ടികളെയും അധ്യാപകരെയും അദ്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു റോബോര്‍ട്ടിന്റേത്.’ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസ രംഗത്തെ പുതിയ സമീപനങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.

Exit mobile version