അഫ്‌സാന ‘കുറ്റം ഏറ്റുപറഞ്ഞത്’ സുഹൃത്തുക്കൾ മർദ്ദിച്ചത് കാരണം നൗഷാദ് മരിച്ചെന്ന് കരുതി; നൗഷാദ് ഒളിച്ചത് ഭാര്യയെ ഭയന്നും; ഇരുവർക്കും മാനസിക പ്രശ്‌നങ്ങളില്ല

കലഞ്ഞൂർ: പത്തനംതിട്ടയിൽ നിന്നും ഒന്നരവർഷം മുമ്പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതാണെന്ന അഭ്യൂഹം ഉയരുകയും പിന്നീട് മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് വിശദീകരിച്ചു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദ് നാട് വിട്ടത് ഭാര്യ അഫ്‌സനായും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതിന് പിന്നാലെയെന്ന് പോലീസ്.

മർദ്ദനത്തിന് പിന്നാലെ ബോധംപോയ നൗഷാദിനെ ഇവർ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു പോയി. പിറ്റേന്ന് രാവിലെ വന്ന് നോക്കിയപ്പോൾ മർദനേറ്റ സ്ഥലത്ത് നൗഷാദില്ലായിരുന്നു. ഇതോടെയാണ് നൗഷാദ് മരിച്ചെന്ന ധാരണയിൽ അഫ്സാന എത്തിയത്.

അതേസമയം, അഫ്സാനയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു. നൗഷാദിനും മാനസിക പ്രശ്നങ്ങളില്ല. തൊടുപുഴയിൽ ഒരാളുടെ പന്ത്രണ്ട് ഏക്കർ ഭൂമിയിൽ കൃഷി ചെയ്ത് വരികയായിരുന്നു നൗഷാദ്. വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ല.

നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയതായി അഫ്സാന പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇവർ ആദ്യം താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് അഞ്ച് മണിക്കൂറോളം പരിശോധന നടത്തി. പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. ഈ സമയത്ത് തന്നെ അഫ്‌സാന മൊഴി മാറ്റിക്കൊണ്ടിരുന്നതാണ് പോലീസിൽ സംശയമുണ്ടാക്കിയത്.

തുടർന്ന് ഇന്ന് രാവിലെ തന്നെ നൗഷാദിനെ തൊടുപുഴയിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. നൗഷാദ് അഫ്സാനയെ തർക്കത്തിനിടെ മർദിക്കാറുമുണ്ടായിരുന്നു. ഒടുവിൽ തിരിച്ചടിക്കാൻ തീരുമാനിച്ച അഫ്‌സാന സുഹൃത്തുക്കളായ ചിലരുടെ സഹായം തേടി. തുടർന്ന് സുഹൃത്തുക്കളുടെ സംഘമെത്തി നൗഷാദിനെ മർദിച്ചു. നൗഷാദ് ബോധരഹിതനായതിനെ തുടർന്ന് അഫ്സാന കുഞ്ഞുങ്ങളേയും കൊണ്ട് വീട്ടിൽ നിന്ന് പോയി.

ALSO READ- പോലീസുകാരുടെ ശമ്പളത്തിൽ നിന്നും ക്ഷേത്രപ്പിരിവ് നടത്താനായി ഉത്തരവ്; കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർക്ക് സ്ഥലംമാറ്റം

പിറ്റേന്ന് രാവിലെ വന്ന് നോക്കുമ്പോൾ നൗഷാദ് അവിടെ ഇല്ലായിരുന്നു. താൻ വിളിച്ച് വരുത്തിയവർ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതാകുമെന്ന് അഫ്‌സാന കരുതി. പിന്നീട് ഒരു വിവരവും ലഭിക്കാതിരുന്നതോടെ നൗഷാദ് കൊല്ലപ്പെട്ടെന്ന് അഫ്സാന ഉറപ്പിച്ചു. ഇത്രയും കാലം ആ വിശ്വാസത്തിൽ തന്നെയായിരുന്നു അഫ്സാനയെന്നാണ് പോലീസ് പറയുന്നത്.

ALSO READ- ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചു: തനിക്കെതിരെ കേസ് എടുക്കണമെന്ന് നടൻ വിനായകൻ ചാണ്ടി ഉമ്മനോട്

അതേസമയം, തന്നെ കുറച്ച് ആളുകൾ വന്ന് മർദിച്ചിരുന്നു.അബോധവാസ്ഥയിലായി. എണീറ്റപ്പോൾ ആരേയും കണ്ടില്ല. കൊല്ലുമെന്ന ഭയമുണ്ടായിരുന്നത് കൊണ്ട് അവി00ടം വിട്ടു. തൊടുപുഴയിലെത്തിയതാൻ ഇത്രനാളും ഇവിടെ തന്നെയായിരുന്നു. ഭയം കാരണം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല.

പിന്നീട് രാവിലെ പോലീസ് അന്വേഷിച്ച് വന്നപ്പോഴാണ് ഇവിടെ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞത്. മർദിച്ചതിൽ ആർക്കെതിരെയും പരാതി നൽകുന്നില്ലെന്നും ഭാര്യയിൽ നിന്ന് എങ്ങനെയെങ്കിൽ ഒഴിവായി കിട്ടിയാൽ മതിയെന്നുമാണ് നൗഷാദ് പറയുന്നത്. കുഞ്ഞുങ്ങളെ തനിക്ക് വേണമെന്നും മാതാപിതാക്കളുടെ കൂടെ ഒരുദിവസം കഴിഞ്ഞിട്ട് തൊടുപുഴയിലേക്ക് തന്നെ പോവുമെന്നും നൗഷാദ് പറഞ്ഞു.

Exit mobile version