ശബരിമല യുവതി പ്രവേശനം..! നാല് ദിവസത്തെ അക്രമസംഭവങ്ങള്‍ക്ക് ശേഷം സംസ്ഥാനം ശാന്തം

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് 4 ദിവസമായി കേരളത്തില്‍ സമാധാനാന്തരീക്ഷം നഷ്ടമായിരുന്നു. നാടെങ്ങും അക്രമങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. എന്നാല്‍ നിലവില്‍ കേരളം ശാന്തമാകുന്നു എന്ന ആശഅവാസ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രാത്രിയിലും പുലര്‍ച്ചെയും ഒരിടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍ അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്. ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നുത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേളത്തിലെ അക്രമ സംഭവങ്ങള്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് ചൂണ്ടിക്കാട്ടി. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാന്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് സമാധാനയോഗത്തില്‍ തീരുമാനമായി.

മാധ്യമങ്ങളെ ഒഴിവാക്കി കളക്ടറുടെ അധ്യക്ഷഥയില്‍ സിപിഎം – ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ധാരണ. സമാധാന യോഗം നടക്കുമ്പോള്‍ തലശേരിയില്‍ ഡിവൈഎഫഐ പ്രകടനത്തിനിടെ കല്ലേറുണ്ടായി.

Exit mobile version