ശക്തമായ കാറ്റില്‍ പറന്നെത്തിയ തകര ഷീറ്റ് കഴുത്തില്‍ വീണു, വയോധികന് ദാരുണാന്ത്യം

മലപ്പുറം: തകര ഷീറ്റ് കഴുത്തില്‍ വീണ് വയോധികന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്.

കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്.

also read: ”ആ സങ്കടം എന്റേതു കൂടി, എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകും”; തന്റെ ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഷോക്കേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സൂര്യ

മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോവുകയായിരുന്നു കുഞ്ഞാലന്‍. ഇതിനിടെ വീശിയടിച്ച കാറ്റില്‍ പറന്നെത്തിയ വലിയ തകര ഷീറ്റ് കഴുത്തില്‍ പതിക്കുകയായിരുന്നു.

also read: മൺസൂൺ ബംപർ ടിക്കറ്റിന്റെ പത്തുകോടി തഴമ്പിട്ട കരങ്ങളിലേക്ക്; ഒന്നാം സമ്മാനം പരപ്പനങ്ങാടിയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്ക്!

സമീപത്തെ കെട്ടിടത്തില്‍ നിന്ന് ശക്തമായ കാറ്റില്‍ ഇളകിയ തകര ഷീറ്റ് പറന്നു വന്നതാണെന്നാണ് നിഗമനം.

കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ് നിലത്ത് വീണ കുഞ്ഞാലനെ നാട്ടുകാരാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Exit mobile version