ദമ്പതികള്‍ മദ്യലഹരിയില്‍ എടുത്തെറിഞ്ഞ കുഞ്ഞ് പുതുജീവിതത്തിലേക്ക്, ഇനി സര്‍ക്കാര്‍ സംരക്ഷണത്തില്‍ വളരും

തിരുവനന്തപുരം: കൊല്ലത്ത് ദമ്പതികള്‍ മദ്യലഹരിയില്‍ എടുത്തെറിഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി പുതുജീവിതത്തിലേക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസ്സുകാരിയെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് രക്ഷപ്പെടുത്തിയത്.

കുട്ടി കോമ സ്റ്റേജിലെത്തിയിരുന്നു. എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സ നല്‍കിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.

also read: കഴിച്ചത് വിഷക്കായയെന്ന് ഗുരുതരാവസ്ഥയിൽ ആയിട്ടും വെളിപ്പെടുത്തിയില്ല; ആലപ്പുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണമരണം

കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും രണ്ട് കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു.

also read: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ വിദ്യാര്‍ത്ഥിനി, രക്ഷകയായെത്തി അധ്യാപിക

തുടര്‍ന്നും പരിചരണം ഉറപ്പാക്കുമെന്നും ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷമായിരുന്നു കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഈ മാസം ഒമ്പതാം തീയതിയായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version