പോകുന്ന വഴികളിലെല്ലാം മരങ്ങള്‍ നട്ടുപിടിപ്പിച്ച് രണ്ടാംക്ലാസ്സുകാരി, മരങ്ങള്‍ക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്ത് സംരക്ഷണവും ഒരുക്കും, മാതൃകയാക്കാം കൊച്ചുമിടുക്കി ദേവികയെ

കോഴിക്കോട്: പോകുന്ന വഴികളിലെല്ലാം മരങ്ങള്‍ നട്ടുപിടിപ്പിച്ച് വരും തലമുറക്കെല്ലാം മാതൃകയായി മാറിയിരിക്കുകയാണ് ദേവികയെന്ന കൊച്ചുമിടുക്കി. കോഴിക്കോട് മലാപ്പറമ്പ് ‘ലിറ്റില്‍ കിംഗ്സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ’ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവിക ദീപക്ക്.

വനനശീകരണത്തിന്റെ കാലത്ത് മാനവരാശിയുടെ നന്മയ്ക്കായി സഞ്ചരിക്കുന്ന പാതകളിലെല്ലാം വൃക്ഷത്തൈ നടുകയാണ് ദേവിക. കഴിഞ്ഞ ഒരുവര്‍ഷത്തിനകം കോഴിക്കോട്ടെ കണ്ണൂര്‍-വയനാട് റോഡ്, ഗുരുവായൂര്‍, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ദേവിക വൃക്ഷത്തൈകള്‍ നട്ടിട്ടുണ്ട്.

also read:മൈസൂരിലേക്ക് പോകവെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; അച്ഛനും മകനും ദാരുണാന്ത്യം

കഴിഞ്ഞ ദിവസം മിലിട്ടറി ബാരക്കിന് സമീപവും ശാന്തിഗിരി ആശ്രമം പരിസരത്തുമായി 16 തൈകളാണ് ദേവിക നട്ടത്. തൈകളുടെ സംരക്ഷണത്തിനായി കമ്പിവേലികള്‍ തീര്‍ക്കുകയും ‘മരമാണ് ഒരു സമ്മാനം’ എന്ന് ബോര്‍ഡ് വെയ്ക്കുകയും ചെയ്തിട്ടുണ്ട് ഈ കൊച്ചുമിടുക്കി.

also read:ട്വിറ്ററിന്റെ കിളിപോയി എക്‌സ് വന്നു; റീബ്രാൻഡ് ചെയ്തതോടെ ഇനി പേരും ‘എക്‌സ്’; ഒപ്പം ബാങ്കിംഗ് സേവനവും വീഡിയോ-ഓഡിയോ കോളും

തനിക്ക് കഴിയുന്നത് പോലെ ആഴ്ചയില്‍ ഒരിക്കലെങ്കിലും താന്‍ നട്ട മരങ്ങള്‍ വളരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പോകുമെന്ന് ദേവിക പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൈജല്‍ ഡേവിഡ് മണ്ടോസയും പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്രൊഫ. ടി.ശോഭീന്ദ്രനുമാണ് പ്രകൃതിയോടുള്ള ദേവികയുടെ ഇഷ്ടം മനസ്സിലാക്കി ആദ്യം തൈകള്‍ സമ്മാനിച്ചത്.

പിന്നീട് ദേവികയുടെ ഇഷ്ടം മനസ്സിലാക്കി പല ദിക്കുകളില്‍ നിന്നും പല മരങ്ങളും സമ്മാനങ്ങളായി ലഭിച്ചുകൊണ്ടേയിരുന്നു. പിതാവ് ദീപകും, അമ്മ സിന്‍സിയും എല്ലാ സഹായവുമായി ദേവികയുടെ കൂടെയുണ്ട്.

Exit mobile version