തിരുവല്ലയിൽ ആശുപത്രിയിൽ കഴിഞ്ഞ യുവാവിനെ കാണാതായി; തിരച്ചിലിൽ മൃതദേഹം ലിഫ്റ്റിനിടയിൽ കുടുങ്ങിയ നിലയിൽ

തിരുവല്ല: ആശുപത്രിയിൽ സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന യുവാവിനെ കാണാതായ സംഭവത്തിൽ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത് മൃതദേഹം. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് മൂന്ന് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം പതിനാലാം തീയതി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു കെഎസ് ബിജു. ഇതിനുശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു.

ALSO READ- നടുറോഡിലല്ല പ്രണയം; തിരക്കുള്ള റോഡിൽ ബൈക്കിൽ കമിതാക്കളുടെ സിനിമാസ്‌റ്റൈൽ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്

പിന്നാലെ ബന്ധുക്കളും ആശുപത്രി അധികൃതവും ചേർന്ന് ആശുപത്രിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. ഇതോടെയാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തിരുവല്ല പോലീസും സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Exit mobile version