വിദ്യാർത്ഥിയായ മകൻ ട്രിപ്പിൾ അടിച്ചു; കോടതി അമ്മയ്ക്ക് പെറ്റിയടിച്ചത് 25,000 രൂപ; അല്ലെങ്കിൽ അഞ്ചു ദിവസം തടവ്

തൃശൂർ: പ്രായപൂർത്തിയാകാത്ത മകൻ നിയമം ലംഘിച്ച് രണ്ടുപേരെ പിന്നിലിരുത്തി സ്‌കൂട്ടർ ഓടിച്ചതിന് അമ്മയ്ക്ക് 25,000 രൂപ പിഴയിട്ട് കോടതി. തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ അഞ്ചുദിവസം തടവുശിക്ഷ അനുഭവിക്കണം.

ജനുവരി 20-നാണ് കൊഴുക്കുള്ളി സ്വദേശിയായ കുട്ടി രണ്ടുപേരുമായി സ്‌കൂട്ടർ ഓടിച്ചുവരുന്നത് പൂച്ചട്ടിയിൽവെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം നിർത്തി പരിശോധിച്ചപ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ ആർക്കും ലൈസൻസില്ലെന്ന് കണ്ടെത്തി.

വാഹനം അമ്മയുടെ പേരിലാണ് സ്‌കൂട്ടർ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകുകയായിരുന്നു. വാഹന ഉടമയായ അമ്മയെ ഒന്നാം പ്രതിയാക്കിയും പ്ലസ്ടു വിദ്യാർഥിയായ കുട്ടിയെ രണ്ടാംപ്രതിയാക്കിയുമാണ് കേസെടുത്തത്.

ALSO READ- അടൂരിൽ 17 കാരിയെ ബലാത്സംഗത്തിനിരയാക്കിയത് ആൺ സുഹൃത്ത്, പിന്നീട് സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി കൂട്ടബലാത്സംഗം; ആറുപേർ പിടിയിൽ;

കൂടാതെ, കോടതി അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തിയിരുന്നു. അലക്ഷ്യമായും അശ്രദ്ധയോടുംകൂടി അപകടകരമായ വിധമാണ് വണ്ടി ഓടിച്ചിരുന്നതെന്ന്് കോടതി നിരീക്ഷിച്ചു. തുടർന്നാണ് പിഴ ചുമത്തിയത്.

Exit mobile version