നിയന്ത്രണംവിട്ട് പൊലീസ് വാഹനം മരത്തിലിടിച്ചു, എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണംവിട്ട് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കായണ്ണയിലാണ് സംഭവം.

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

also read: കടക്കെണി, ഭാര്യയ്ക്കും മക്കള്‍ക്കും ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്‍കി ജീവനൊടുക്കി പിതാവ്, മകള്‍ മരിച്ചു, അമ്മയും മകനും ആശുപത്രിയില്‍

പരിക്കേറ്റ ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കവളപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.

also read: കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ സ്‌കൂട്ടര്‍ ഓട്ടം, അമ്മയ്ക്ക് 25000 രൂപ പിഴ, അച്ഛനെ വെറുതെ വിട്ടു

കവളപ്പാറ സ്വദേശി കശ്യപിന്റെ ബൈക്കാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി കാരക്കാട് അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പരിക്കേല്‍ക്കാതെ കശ്യപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Exit mobile version