യുക്രൈനില്‍ നിന്നും മെഡിക്കല്‍ ബിരുദം, ചികിത്സിക്കാന്‍ യോഗ്യതയില്ലാതെ കേരളത്തില്‍ പ്രാക്ടീസ്, തമിഴ്‌നാട് സ്വദേശിയായ യുവ ഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി: ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത ഇല്ലാതെ ആശുപത്രിയില്‍ ചികിത്സ നടത്തിയ യുവഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ് വടശേരിക്കോണം എംഎസ് ബില്‍ഡിംഗില്‍ താമസിക്കുന്ന മുരുകേശ്വരി എന്ന ഇരുത്തിയൊമ്പതുകാരിയെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് തിരുനെല്‍വേലി രാധാപുരം ഗണപതി നഗര്‍ സ്വദേശിയാണ് മുരുകേശ്വരി. മുരുകേശ്വരിയെ തിരുനെല്‍വേലിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുക്രൈനില്‍ നിന്ന് മെഡിക്കല്‍ ബിരുദം സമ്പാദിച്ചെങ്കിലും മുരുകേശ്വരിക്ക് ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത നേടിയിരുന്നില്ല.

also read: ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി

കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് മുരുകേശ്വരിക്കെതിരെ കേസെടുത്തത്. 2021 മാര്‍ച്ച് മുതല്‍ 2023 വരെ കുത്തുവഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ രാജേശ്വരി ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

also read: ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുല്‍ഗാന്ധിക്ക് തുണ, ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്റെ വീടൊരുങ്ങുന്നു

ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയി, എസ്.ഐമാരായ ആതിര പവിത്രന്‍ , ആല്‍ബിന്‍ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐ കെ.എം സലിം, സി.പി.ഒ മാരായ സനല്‍കുമാര്‍, എസ് .എം ബഷീറ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ മുരുകേശ്വരിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version