രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണവുമായി യാത്ര ചെയ്യണോ?, എങ്കില്‍ ഈ കാര്യം ഉറപ്പായും അറിഞ്ഞിരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തിന് അകത്ത് രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം കൊണ്ടുപോകാന്‍ അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിര്‍ബദ്ധമാക്കും. രേഖയില്ലാതെ പിടികൂടിയാല്‍ നികുതിത്തട്ടിപ്പിന് കേസെടുക്കും.

ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം പുതിയ നിയമത്തിന് അംഗീകാരം നല്‍കും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനായ സമിതി നല്‍കിയ നിര്‍ദ്ദേശമാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്.

also read: ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

സംസ്ഥാനത്തിനകത്ത് സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ വില്‍ക്കാനുള്ളതാണോ, വില്പന നടത്തിയതാണോ, ഓര്‍ഡര്‍ അനുസരിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതാണോ എന്ന് വ്യക്തമാക്കുന്ന ബില്‍ കൈവശമുണ്ടായിരിക്കണം.

also read: ഏഴ് വലിയ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണു, അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇതില്ലെങ്കില്‍ നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. നികുതിവെട്ടിപ്പ് പിടിക്കാന്‍ സ്‌പെഷ്യല്‍ വിജിലന്‍സ് ടീം രൂപീകരിക്കും. അതേസമയം, ‘സ്വര്‍ണക്കടക്കാരെ ദ്രോഹിക്കാനല്ല, നികുതി ഉറപ്പാക്കാനാണ് ഇതിലൂടെ ശ്രമമെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
58″ class=”alignnone size-medium wp-image-336133″ />

Exit mobile version