വെള്ളപ്പൊക്കം കാരണം മരണപ്പെട്ട 72കാരന്റെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചത് മൂന്നുദിവസം; ഒടുവിൽ പാലത്തിൽ വെച്ച് ചടങ്ങുകൾ നടത്തി തിരുവല്ലയിലെ കുടുംബം

തിരുവല്ല: കനത്തമഴയെ തുടർന്ന് വീടിന് ചുറ്റും വെള്ളപ്പൊക്കമുണ്ടായത് കാരണം മരിച്ച വ്യക്തിയുടെ സംസാകര ചടങ്ങുകൾ നടത്തിയത് പാലത്തിന് മുകളിൽ. തിരുവല്ലയിലെ വേങ്ങലിലാണ് സംഭവം. മരിച്ച 72കാരന്റെ സംസ്‌കാര ചടങ്ങുകൾ വെള്ളക്കെട്ടിനെ തുടർന്ന് അയ്യനാവേലി പാലത്തിൽ വച്ച് നടത്തുകയായിരുന്നു.

മൂന്ന് ദിവസം മുൻപാണ് വേങ്ങൽ ചക്കുളത്തുകാവിൽ വീട്ടിൽ പിസി കുഞ്ഞുമോൻ മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളാണ് ഇന്ന് ഉച്ചയോടെ പാലത്തിൽ വച്ച് ബന്ധുക്കൾ നടത്തിയത്.

കുഞ്ഞുമോന്റെ വീടിന് ചുറ്റും മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് കുഞ്ഞുമോന്റെ മരണം സംഭവിച്ചത്. വീടിന് ചുറ്റുമുള്ള വെള്ളപ്പൊക്കം കാരണം കഴിഞ്ഞ മൂന്നു ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ALSO READ- ‘വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്’; പരാമർശം വിവാദമായതോടെ വിശദീകരണവുമായി നടി കാജോൾ

എന്നാൽ, മൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞുമോന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടക്കമുള്ള വെള്ളക്കെട്ട് നീങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാലത്തിൽ വച്ച് ചടങ്ങുകൾ നടത്തുവാൻ ബന്ധുക്കളും നാട്ടുകാരും തീരുമാനമെടുത്തത്.

Exit mobile version