‘വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്’; പരാമർശം വിവാദമായതോടെ വിശദീകരണവുമായി നടി കാജോൾ

ഇന്ത്യയിൽ മാറ്റങ്ങൾ വരുന്നത് വളരെ പതുക്കെയാണെന്നും രാജ്യം ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണെന്നുമുള്ള തന്റെ പരാമർശത്തിൽ വിശദീകരണവുമായി ബോളിവുഡ് നടി കാജോൾ. സംഭവം വലിയ വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആരേയും മോശക്കാരാക്കാനല്ല പ്രതികരണം നടത്തിയതെന്നും താൻ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയുകമാത്രമാണ് ചെയ്തതെന്നും കാജോൾ വിശദീകരിക്കുന്നു. തൻരെ വാക്കുകളിൽ ആരേയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്നും കജോൾ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ നേർവഴിക്ക് നയിച്ച ധാരാളം രാഷ്ട്രീയ നേതാക്കൾ ഉണ്ടെന്നും നേതാക്കന്മാരെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടില്ലെന്നും കജോൾ പറയുന്നു.

വിവദമായ കാജോളിന്റെ വാക്കുകൾ ഇങ്ങനെ: ‘ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. മാറ്റത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്.’

ALSO READ- സിനിമ സെറ്റുകളിൽ സഹായികളായി എത്തുന്നവർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം; നിർദേശം സ്വാഗതം ചെയ്ത് താരസംഘടന

‘വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. എന്നാൽ ഇതാണ് വസ്തുത. ഒരു കാഴ്ച്ചപ്പാടും ഇല്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടും’.

Exit mobile version