1988 മുതൽ സംഘത്തിന്റെ ഭാഗമാണ്, അന്ന് തൊട്ടേ വിശ്വസിക്കുന്ന ആദർശമാണ്; ബിജെപി വിട്ട് പോകേണ്ട സാഹചര്യമില്ലെന്ന് കൃഷ്ണകുമാർ

ബിജെപി അവഗണിക്കുന്നു എന്ന അഭ്യൂഹങ്ങൾ തള്ളി നടനും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ. തനിക്ക് ബിജെപി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. താൻ ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കിയാലും പാർട്ടിയെ കുറിച്ച് മോശം പറയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

തനിക്ക് ബിജെപിയിൽ ആരുമായും വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ബിജെപി വിടേണ്ട ഒരു സാഹചര്യവും തനിക്കില്ല. 2021ലാണ് താൻ ബിജെപിയിൽ ചേരുന്നത്.

അടിസ്ഥാനപരമായി മൂന്ന് കാരണങ്ങൾ കൊണ്ടാണ് പാർട്ടിയിലേക്ക് വരുന്നത്. ‘ഒന്ന്, ആവശ്യങ്ങളുമായി പലരും വരും, ആവശ്യങ്ങൾ നടക്കാതെ വരുമ്പോൾ അവർ പാർട്ടി വിടും. രണ്ട് ആവേശം കൊണ്ട് പാർട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോൾ പാർട്ടി വിടും. മൂന്ന് ആദർശം കൊണ്ട് പാർട്ടിയിൽ ചേരും, അവർക്ക് പാർട്ടിയിൽ നിന്ന് പ്രശ്നം നേരിട്ടാലോ പാർട്ടിയുമായി പ്രശ്നങ്ങളുണ്ടായാലോ പാർട്ടിയിൽ നിന്ന് പോകാനാകില്ല.’- കൃഷ്ണകുമാർ പറയുന്നു.

1988 മുതൽ താൻ സംഘത്തിന്റെ ഭാഗമാണ്. അന്ന് തൊട്ടേ വിശ്വസിക്കുന്ന ആദർശമാണ്. ഇനി പാർട്ടിയ്ക്ക് വേണ്ടന്ന് പറഞ്ഞ് പുറത്താക്കിയാൽ നേരെ വീട്ടിലേക്ക് പോകും. അപ്പോഴും പാർട്ടിയെ പറ്റി മോശം പറയില്ല. വ്യക്തികളുമായുള്ള പ്രശ്നങ്ങൾ പാർട്ടിയുടെ പ്രശ്നങ്ങളല്ല. ഇതൊക്കെ കാലങ്ങൾകൊണ്ട് മാറിവരുമെന്നും കൃഷ്ണകുമാർ വിശദീകരിച്ചു.

ALSO READ- ബീച്ചാശുപത്രിയിൽ വൈകി വന്നതിനെ ചൊല്ലി ഹൗസ് സർജൻമാർ തമ്മിൽ വാക്കേറ്റം; വലഞ്ഞ് രോഗികൾ; നെഞ്ചുവേദന വന്ന രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തനിക്ക് വ്യക്തി പ്രശ്നങ്ങൾ ഒന്നുമില്ല. ഈ അടുത്ത് പരിപാടിയിൽ കസേര കിട്ടിയില്ലെന്ന് പരാതിപ്പെട്ടതായി വാർത്തകൾ കേട്ടു. താൻ എവിടേയെങ്കിലും അങ്ങനെ പരാതി പറഞ്ഞതായി ആർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമോ. സോഷ്യൽ മീഡിയയിൽ പലതും എഴുതി വരും. അതിൽ 80 ശതമാനവും ഫേക്കാണ്. തന്തയില്ലാതെ ജനിക്കുന്ന വാർത്തകളാണ്. അങ്ങനെ വരുത്ത വാർത്തകൾ അന്ധമായി വിശ്വസിക്കാതിരിക്കുക. എനിക്ക് പാർട്ടി വിട്ട് പോകേണ്ട ഒരു സാഹചര്യവും എന്റെ മുന്നിലില്ലെന്നാണ് കൃഷ്ണകുമാർ പറയുനന്ത്.

Exit mobile version