കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നതിനിടെ കുഴഞ്ഞുവീണു, റിട്ട.അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: കുട്ടികളോട് കഥ പറയുന്നതിനിടെ റിട്ട.അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്താണ് സംഭവം. കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. കഥ പറഞ്ഞും കവിത ചൊല്ലിയും സ്‌കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് സംഭവം.

also read: കാലവർഷം അതിതീവ്രം; സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിവിധ താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു

അദ്ദേഹത്തെ മറ്റ് അധ്യാപകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

also read: സ്ഥലത്തിന്റെ രേഖ കൈമാറാൻ ആവശ്യപ്പെട്ടത് 5,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്നു ഫസലുദ്ദീന്‍. 5 വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചത്.

Exit mobile version