ബിജെപി ഒരിടത്തും ഒരാളെയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടില്ല, ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, വ്യക്തികളുടെ പ്രസ്ഥാനമല്ല ബിജെപിയെന്ന് ശോഭ സുരേന്ദ്രന്‍

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പങ്കെടുത്ത പരിപാടിയിലേക്ക് ക്ഷണിക്കാത്തതിന്റെ ദേഷ്യം പരസ്യമായി പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കണ് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അണിയറയിലെ അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തില്‍ പാടില്ല. വ്യക്തികളുടെ പ്രസ്ഥാനമല്ല ബിജെപി . രാജ്യത്തെ മാറ്റത്തിനൊപ്പം കേരളവും മാറണമെന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ കസേരയില്‍ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉയരുന്നത്, അതില്‍ വേദനയുണ്ടെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

also read: പാലക്കാട് വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം, വരന്റെ ബന്ധു അറസ്റ്റില്‍

കസേരയില്‍ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ട്. രാഷ്ട്രീയ ഇടനാഴികളിലെ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് പിന്നില്‍ ആരാണെങ്കിലും പുകച്ചു പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

also read: പടികൾ കയറി ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ട്‌ ജീവനക്കാർക്ക് സസ്‌പെൻഷൻ

ബി.ജെ.പിയില്‍ ഒരിടത്തും ഒരാളെയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടില്ല. ബി.ജെ.പിയാണെങ്കില്‍ ബി.ജെ.പിക്കാരനായി തന്നെ പ്രവര്‍ത്തിക്കണം. മാര്‍ക്‌സിസ്റ്റുകാരനാണെങ്കില്‍ മാര്‍ക്‌സിസ്റ്റാവണമെന്നും അണിയറയിലെ അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തിലെ മണ്ണില്‍ പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version