പടികൾ കയറി ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ട്‌ ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പടികൾ കയറേണ്ടി വന്നതുമൂലം ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്ക് സസ്പെൻഷൻ. റാമ്പ് പൂട്ടിയിട്ടതുമൂലമാണ് രോഗിക്ക് പടികൾ കയറേണ്ടി വന്നത്. സംഭവത്തിൽ ഗ്രേഡ് 2 വിഭാഗത്തിലുള്ള ജീവനക്കാർക്കെതിരേയാണ് നടപടി.

നെടുവത്തൂർ കുറുമ്പാലൂർ അഭിത്ത് മഠത്തിൽ വി രാധാകൃഷ്ണനാണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. നടപടി നേരിട്ട ജീവനക്കാരിൽ ഒരാൾ കാഷ്വാലിറ്റിയിൽ വീൽചെയറിന്റെ ചുമതലയുള്ള ആളും മറ്റേയാൾ മെയിൽ മെഡിക്കൽ വാർഡിൽ വീൽചെയറിന്റെ ചുമതല ഉള്ളയാളുമാണ്.

ALSO READ- മദ്യപിക്കാൻ പണം ചോദിച്ച് നിരന്തരം ശല്യം; നൽകാത്തതിനെ തുടർന്ന് കാർ അടിച്ചു തകർത്തു; ലക്ഷങ്ങളുടെ ക്യാമറ മോഷ്ടിച്ചു; പരാതിയുമായി യൂട്യൂബർ

ഈ ദാരുണസംഭവത്തിൽ ഇരുവർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ തുടരും. തിങ്കളാഴ്ച വിശദമായ മൊഴിയെടുപ്പ് നടത്താനും പരാതിക്കാരെ വിളിച്ചുവരുത്തി വിശദമായി കാര്യങ്ങൾ ചോദിച്ചറിയാനുമാണ് തീരുമാനം. വിഷയത്തിൽ ഡോ. സുനിൽകുമാർ വിശദമായ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറും.

Exit mobile version