പിറന്നാല്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കളര്‍ വസ്ത്രമിട്ടാല്‍ നടപടി പാടില്ല; അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) ആണ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ സ്‌കൂളുകളില്‍ കളര്‍ ഡ്രസ് ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) ആണ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കാതറിന്‍ ജെവി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മേലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മദിനത്തില്‍ കളര്‍ ഡ്രസ് ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കാതറിന്റെ പരാതി.

ഇതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.

Exit mobile version