വിചാരണത്തടവ് അനന്തമായി നീട്ടി വിചാരണത്തടവുകാർ ജീവച്ഛവങ്ങളായി മാറുന്നത് നീതിന്യായ സംവിധാനത്തിന് തന്നെ അപമാനം: മദനി

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലെത്തി മാധ്യമങ്ങളെ കണ്ട ശേഷം അൻവാർശേരിയിലേക്ക് തിരിച്ചു. വിചാരണത്തടവ് അനന്തമായി നീളുന്നതിനെതിരെ മദനി പ്രതികരിച്ചു. വിചാരണത്തടവ് അനന്തമായി നീളുന്നതും വിചാരണത്തടവുകാർ ജീവച്ഛവങ്ങളായി മാറുമ്പോൾ നിരപരാധികളാണെന്ന് പറഞ്ഞ് വിടുന്ന സാഹചര്യവും നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

നേരത്തെ ബംഗളൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യം അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറെടുത്ത ആളാണ് താനെന്നും ഇങ്ങോട്ടേക്ക് വരുമ്പോൾ തന്നെ അറിയാമായിരുന്നു ഉടനെയൊന്നും തിരിച്ചുപോകാൻ കഴിയില്ലെന്ന്. വളരെ ആസൂത്രിതമായാണ് തന്നെ കുടുക്കിയതെന്നു ംഅദ്ദേഹം പ്രതികരിച്ചു.

കരോട്ടിഡ് ആർട്ടെറി കാരണം തലച്ചോറിലെ ബ്ലഡ് സർക്കുലേഷൻ നിന്നിട്ട് ഇടക്കിടക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. വേണ്ട ചികിത്സ ലഭിച്ചില്ലെങ്കിൽ ഏത് നിമിഷവും വീണുപോകാമെന്ന സ്ഥിതിയാണ്. രണ്ടര മാസം കിട്ടിയപ്പോൾ നാട്ടിൽ പോയി ചികിത്സയൊക്കെ നേടാമെന്നാണ് പ്രതീക്ഷ ഉണ്ടായിരുന്നത്. അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാമെന്നും മദനി പറഞ്ഞു.

ALSO READ- ഷർട്ടിനെക്കുറിച്ച് അവതാരക പുകഴ്ത്തി; ഉടനെ ഊരി നൽകാൻ ഒരുങ്ങി ഷൈൻ ടോം; ഭാഗ്യത്തിന് പാന്റ്‌സിനെ കുറിച്ച് പറഞ്ഞില്ലെന്ന് അവതാരക

കൊച്ചിയിൽ തങ്ങില്ലെന്നും നേരെ അൻവാർശേരിയിലേക്ക് പോകുമെന്നും മദനി പറഞ്ഞിരുന്നു. അവിടെ സുഖമില്ലാതെ കിടക്കുന്ന വാപ്പായെ കാണുക, ഉമ്മായുടെ ഖബറിടം സന്ദർശിക്കുക എന്നിവയാണ് പരിപാടികൾ. അടുത്ത ദിവസങ്ങളിലൊക്കെ അവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് വരാൻ വേണ്ടി വരുന്ന തുകയുടെ കാര്യത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. പുതിയ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലം ഒന്നുമില്ലേലും, ഈ യാത്രയ്ക്കെതിരെ പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്നാണ് മദനി പറഞ്ഞത്.

ആരോഗ്യസ്ഥിതി വളരെ വിഷമകരമാണ്. ക്രിയാറ്റിൻ ലെവൽ ഒമ്പതായി. വൃക്കയുടെ അവസ്ഥ വളരെ വിഷമകരമാണ്. ഡയാലിസിസിലേക്ക് എത്തേണ്ട ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും മഅ്ദനി പറഞ്ഞു.

പിതാവിനെ കാണാനായാണ് സുപ്രീം കാടതി അനുമതിയോടെ മദനി കേരളത്തിലേക്ക് വരുന്നത്. 12 ദിവസത്തേക്കാണ് സുപ്രീംകോടതി മഅദനിക്ക് യാത്രാനുമതി നൽകിയിരിക്കുന്നത്.

Exit mobile version