‘ഒന്നുകൊണ്ടും പേടിക്കേണ്ട, ചേട്ടനായി കൂടെയുണ്ട്’: മഹേഷ് കുഞ്ഞുമോനെ ചേര്‍ത്ത് പിടിച്ച് ഗണേഷ് കുമാര്‍

കൊച്ചി: നടന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച് എല്ലാ സഹായവും ഉറപ്പുനല്‍കി ഗണേഷ്‌കുമാര്‍ എംഎല്‍എ. ചികിത്സയില്‍ കഴിയുന്ന മഹേഷിനെ വീട്ടിലെത്തിയാണ് ഗണേഷ് കണ്ടത്. ചികില്‍സയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും ഉറപ്പുകൊടുത്തു.

‘ഒന്നുകൊണ്ടും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാനുണ്ട്. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു..’ മഹേഷിനെ ചേര്‍ത്തുപിടിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു.

Read Also: ട്രെയിനില്‍ കുഴഞ്ഞുവീണ് യാത്രക്കാരന്‍: ഓടിയെത്തി രക്ഷിച്ച് റെയില്‍വേ പോലീസ്

മിമിക്രിയില്‍ ആരെയും അമ്പരപ്പിക്കുന്ന കലാകാരനാണ് മഹേഷ്. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മഹേഷ് വീഡിയോയിലെത്തിയിരുന്നു. താന്‍ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്ന് മഹേഷ് പറഞ്ഞിരുന്നു. മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ വീഡിയോ ശ്രദ്ധയില്‍ പ്പെട്ടതോടെയാണ് സഹായവുമായി ഗണേഷ് മഹേഷിനെ കണ്ടത്.

Exit mobile version