കേരളത്തില്‍ പനി ബാധിച്ച് മരിച്ചത് അഞ്ച് പേര്‍, ഡെങ്കിപ്പനി ബാധിച്ച് മൂന്നുമരണം

കൊച്ചി: കേരളത്തില്‍ ഇന്ന് പനി ബാധിച്ച് മരിച്ചത് അഞ്ച് പേര്‍. മൂന്നുപേര്‍ ഡെങ്കിപ്പനി ബാധിച്ചും രണ്ടുപേര്‍ പനി ബാധിച്ചുമാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖില (32) കൊല്ലത്ത് ചവറ സ്വദേശി അരുണ്‍ കൃഷ്ണ(33) കൊട്ടാരക്കര സ്വദേശി വൈ. കുഞ്ഞുജോണ്‍ (70) എന്നിവരാണ് മരിച്ചത്.

എറണാകുളം മൂവാറ്റുപ്പുഴയില്‍ ഐടിഐ വിദ്യാര്‍ഥി പേഴയ്ക്കാപ്പിള്ളി കുന്നംപുറത്തുവീട്ടില്‍ സമദും കൊല്ലം ചാത്തന്നൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്തുമാണ് പനി ബാധിച്ച് മരിച്ചത്.

also read; മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയി: കെഎസ്ഇബി ജീപ്പിന് 20,500 രൂപയിട്ട് എഐ ക്യാമറ

സംസ്ഥാനത്ത് ഇതോടെ ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. ഇതില്‍ ഇരുപതുമരണവും ഡെങ്കിപ്പനി കാരണമാണ്. അതേസമയം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

also read: ‘തൊപ്പിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! 60ൽ 58 കുട്ടികളും തൊപ്പിയുടെ ആരാധകർ’; ആയിരത്തോളം പെൺകുട്ടികളും: അനുഭവം പങ്കിട്ട് സന്തോഷ് കീഴാറ്റൂർ

നിലവില്‍ കോവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മുന്‍കരുതല്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

Exit mobile version