വിദ്യാര്‍ഥിയ്ക്ക് നേരേ പാഞ്ഞടുത്ത് തെരുവുനായ: ഓടി എത്തി രക്ഷിച്ച് അയല്‍വാസി

മലപ്പുറം: തിരൂരങ്ങാടിയില്‍ പാഞ്ഞടുത്ത തെരുവുനായയില്‍ നിന്നും വിദ്യാര്‍ഥിയ്ക്ക് അത്ഭുതരക്ഷ. അയല്‍വാസി തക്കസമയത്ത് ഓടി എത്തിയതിനാല്‍ കുട്ടിയെ രക്ഷിക്കാനായി.

മദ്രസയില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയെ ആണ് നായ ആക്രമിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ഓടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ വീട്ടുടമസ്ഥന്‍ ചാടി വീണതോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ ആറരയോടെ മദ്രസയിലേക്ക് പോവുമ്പോഴാണ് കുട്ടിയെ തെരുവ് നായ ഓടിച്ചത്.

Exit mobile version