തെരുവുനായയോട് കരുണ കാണിച്ച ആ യുവാവ് ഇതാ; സോഷ്യല്‍ മീഡിയയിലൂടെ കൈയ്യടി നേടി അമല്‍

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യലിടത്ത് വൈറലായ വീഡിയോയായിരുന്നു
കഴുത്തില്‍ പ്ലാസ്റ്റിക് ഭരണി കുരുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തുന്ന യുവാവിന്റേത്. മരണ വെപ്രാളത്തില്‍ കിടന്നോടിയ മിണ്ടാപ്രാണിയോടുള്ള യുവാവിന്റെ കരുതല്‍ വൈറലായിരുന്നു.

ആ നായയോട് കരുണ കാട്ടിയ യുവാവിനെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. മൂലമറ്റം സ്വദേശി അമലാണ് സോഷ്യല്‍ മീഡിയയിലൂടെ കൈയ്യടി നേടിയ താരം. കഴുത്തില്‍ പ്ലാസ്റ്റിക് ഭരണി കുരുങ്ങി നെട്ടോട്ടമോടിയ തെരുവ് നായയെ അതിനുള്ളില്‍ നിന്ന് സ്വതന്ത്രമാക്കുന്ന അമലിന്റെ വീഡിയോ വൈറലായിരുന്നു.

Exit mobile version