കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു

പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗോപികയ്ക്കാണ് കടിയേറ്റത്.

കോഴിക്കോട്: കായണ്ണയില്‍ ട്യൂഷന് പോകുന്നതിനിടെ വിദ്യാര്‍ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗോപികയ്ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

രാവിലെ ട്യൂഷന് പോകുന്നതിനിടെ നായ ഗോപികയുടെ പിന്നാലെ കൂടുകയായിരുന്നു. കൈ വീശി ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയ്യില്‍ കടിയേറ്റത്. കുട്ടിക്ക് കല്ലോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.

Exit mobile version