ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് അപകടം, അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനും യാത്രയായി

തൃശൂര്‍: ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനും ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പടിയൂര്‍ ചളിങ്ങാട് വീട്ടില്‍ സുകുമാരന്റെ മകന്‍ ജിത്തു (38), മകന്‍ അദ്രിനാഥ് (2) എന്നിവരാണ് മരിച്ചത്.

തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍ വെച്ചായിരുന്നു അപകടം. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു (35), നീതുവിന്റെ പിതാവ് തളിക്കുളം പടിഞ്ഞാറ് യത്തീംഖാനക്ക് സമീപം ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ (55) എന്നിവര്‍ക്ക് പരിക്കേറ്റു.

also read: ഇളവ് തീരാൻ മൂന്നാഴ്ച മാത്രം; മദനി കേരളത്തിലെത്തും; കർണാടകയിലെ പുതിയ സർക്കാർ ഇളവ് നൽകിയേക്കും

പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45 ഓടെയായിരുന്നു അപകടം. രോഗിയുമായി തൃശൂരിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. പുത്തന്‍പീടിക പാദുവ ആശുപത്രിയുടെ ആംബുലന്‍സും തൃശൂര്‍ ഭാഗത്തു നിന്നും ദിശതെറ്റി വന്നിരുന്ന ഓട്ടോ ടാക്‌സിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

also read: ഇളവ് തീരാൻ മൂന്നാഴ്ച മാത്രം; മദനി കേരളത്തിലെത്തും; കർണാടകയിലെ പുതിയ സർക്കാർ ഇളവ് നൽകിയേക്കും

നേര്‍ക്കു നേരേയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തകര്‍ന്നു. തല തകര്‍ന്ന് തല്‍ക്ഷണം മരിച്ചു. ആംബുലന്‍സിന്റെ മുന്‍ഭാഗവും തകര്‍ന്ന നിലയിലാണ്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version