കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടു; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴി; അറസ്റ്റുണ്ടായേക്കും

കൊച്ചി: വിവാദ തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ തെളിവായി മുൻ ജീവനക്കാരുടെ മൊഴി. ക്രൈം ബ്രാഞ്ച് മോൻന്റെ മൂന്ന് മുൻ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി.

ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് കെസുധാകരന് നൽകിയത് സിആർപിസി41 പ്രകാരമുള്ള നോട്ടീസ് ആണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരായാൽ അവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് നിയമോപദേശം തേടി.

അതേസമയം, നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെ സുധാകരൻ അറിയിച്ചിട്ടുണ്ട്. ഇന്ന് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കേസ് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നുമാണ് കെ സുധാകരന്റെ ആവശ്യം. കേസിൽ നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ- മമതാ ബാനര്‍ജിയ്ക്ക് 600 കിലോഗ്രാം മാമ്പഴം സമ്മാനിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Exit mobile version