മരം മുറിക്കുന്നതിനിടെ കാല്‍വഴുതി വീണു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: മരത്തില്‍ നിന്നും വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം. മരത്തില്‍ നിന്നും കാല്‍വഴുതി ഷിജു താഴേക്ക് വീഴുകയായിരുന്നു.

also read: അരിക്കൊമ്പന്‍ കേരള വനമേഖലയ്ക്ക് തൊട്ടരികെ, 6കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെയ്യാര്‍ വനമേഖലയില്‍

ഉടന്‍ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയാണ് ഷിജുവിന്റെ ഭാര്യ. ദൃശ്യ, കൃഷ്ണ എന്നിവര്‍ മക്കളാണ്.

Exit mobile version